അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍
Story Dated: Wednesday, May 31, 2017 01:09 hrs UTC  
PrintE-mailഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മനസ്സ് തുറന്നത്.

 

എന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അത്. വേര്‍പിരിയലിന്റെ വേദന എങ്ങനെയാണ് വിശദീകരിക്കേണ്ടത്. അതിന് വാക്കുകളില്ല. ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍ എങ്കിലും. ആത്യന്തികമായി ഞാനൊരു അമ്മയാണ്. എനിക്ക് ഒരു മകള്‍ മാത്രമാണ്. അവളെ നന്നായി വളര്‍ത്തുകയെന്നത് എന്റെ കടമയാണ്. എന്റെ കുടുംബം അങ്ങനെയാണ് ചെയ്യുന്നത്. ശ്രുതിയുമായുള്ള പിണക്കമൊന്നുമല്ല വിഷയം. രണ്ട് പേര്‍ ഒന്നിച്ച് നില്‍ക്കുന്നു. ഒരാള്‍ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആള്‍ നേരെ തിരിച്ചും. അങ്ങനെയുളളവര്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ ആര്‍ക്ക്, എന്ത് നേട്ടമാണുള്ളത്. സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളേക്കാളും വലുത്. ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയിരുന്നു, മരണം മുന്നില്‍ക്കണ്ടു. ജീവിതത്തിന്റെ വിലയെന്താണെന്ന് തിരിച്ചറിഞ്ഞു.

 

 

 

നന്നായി ജീവിക്കണമെന്ന് അന്നു വല്ലാതെ ആഗ്രഹിച്ചുപോയി. മകള്‍ സുബലക്ഷ്മിക്ക് നാല് വയസ്സ് മാത്രം. അവിടെ നിന്നാണ് ഇന്നത്തെ ഗൗതമി ജനിക്കുന്നത്. ചികിത്സ കഴിഞ്ഞു. ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒത്തിരിപ്പേര്‍ ഒപ്പമുണ്ടായിരുന്നു. അവരെയൊന്നും മറക്കാനാകില്ല. ഒറ്റപ്പെട്ടുപോകുന്നവര്‍ കാന്‍സര്‍ പോലുളള രോഗങ്ങളുമായി മല്ലടിക്കേണ്ടിവരുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. പക്ഷേ, ആരെങ്കിലും സഹായിക്കാനുണ്ടായാല്‍, ആത്മവിശ്വാസം പകര്‍ന്നാല്‍ വലിയ മാറ്റങ്ങളുണ്ടാവും. ആ തിരിച്ചറിവാണ് എന്‍.ജി.ഒയ്ക്ക് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. ലൈഫ് എഗെയ്ൻ ഫൗണ്ടേഷനാണത്. രണ്ട് വര്‍ഷം മുമ്പ ്ചെന്നൈയില്‍ തുടങ്ങി. പിന്നാലെ അമേരിക്കയിലും. ധാരാളമാളുകള്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.