കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്തു Nibu Vellavanthanam
nibuusa@gmail.com
Story Dated: Thursday, June 15, 2017 07:05 hrs EDT  
PrintE-mailകാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ കേരള ക്രിസ്ത്യന്‍ അസംബ്ലിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും സഭയുടെ സീനിയര്‍ ശുശ്രുഷകന്‍ റവ. ഡോ.ടി.പി വര്‍ഗീസ് നിര്‍വ്വഹിച്ചു. ജൂണ്‍ 10 ശനിയാഴ്ച കെ.സി.എ സഭാങ്കണത്തില്‍ വെച്ച് നടന്ന സമ്മേളന ത്തില്‍ പാസ്റ്റര്‍ ജെറിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്രദര്‍ ചെറിയാന്‍ ഉണ്ണുണ്ണി സമര്‍പ്പണ ഗാനം ആലപിച്ചു. പാസ്റ്റര്‍ രാജു ജോസഫ് സമര്‍പ്പണ പ്രാര്‍ത്ഥനയും ബ്രദര്‍ ബോബി ജോണ്‍, സഭാ സെക്രട്ടറി ബ്രദര്‍ ജേക്കബ് തോമസ് തുടങ്ങിയവര്‍ ആശംസകളും അര്‍പ്പിച്ചു. ജൂബിലി ചെയര്‍മാന്‍ ബ്രദര്‍ ടോം വര്‍ഗീസ് ജൂബിലി വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദികരിച്ചു. ജൂണ്‍ 10 മുതല്‍ നവംബര്‍ 25 വരെ ഇരുപത്തഞ്ച് ആഴ്ച നീണ്ടുനില്‍ക്കുന്ന വ്യത്യസ്തമായ പരിപാടികളും വിവിധ ആത്മീയ ജിവകാരുണ്യ പ്രവര്‍ത്തന പന്ധതികളും ജൂബിലി കാലയളവില്‍ നടത്തുവാന്‍ തീരുമാനമായതായി കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഷൈല തോമസ് അറി യിച്ചു. മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലര്‍ 1992 ല്‍ ടൊറന്റ്റോ ഒന്റാരിയോയില്‍ ആരം ഭിച്ച ദൈവസഭ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് അനുഗ്രഹകമായി നില കൊള്ളുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.