വാണാക്യൂ പള്ളിയില്‍ മോര്‍ യാക്കോബാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 18-ന് ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, June 16, 2017 10:57 hrs UTC  
PrintE-mailന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജയിംസ് ദൈവാലയത്തിന്റെ കാവല്‍പിതാവായ മോര്‍ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂണ്‍ 18-ന് ഞായറാഴ്ച നടത്തപ്പെടുന്നു. ദൈവാലയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ലളിതമായ രീതിയിലാണ് ഇക്കൊല്ലത്തെ പെരുന്നാള്‍ ഇടവക ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ 9.15-ന് പ്രഭാത നമസ്കാരവും, 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, 11.30-ന് പ്രദക്ഷിണവും, തുടര്‍ന്ന് ആശീര്‍വാദവും നടത്തപ്പെടും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫാ. ആകാശ് പോള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 12 മണിക്ക് നടക്കുന്ന സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. വിശുദ്ധനാ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കാന്‍ എല്ലാവിശ്വാസികളേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ആകാശ് പോള്‍ (വികാരി/പ്രസിഡന്റ്) 770 855 1992, സിമി ജോസഫ് (വൈസ് പ്രസിഡന്റ്) 973 870 1720), സുനില്‍ വര്‍ഗീസ് (സെക്രട്ടറി) 973 901 2115, പൗലോസ് കെ. പൈലി (ട്രസ്റ്റി) 201 218 7573, രഞ്ചു സഖറിയ (കണ്‍വീനര്‍) 973 906 5515, യല്‍ദോ വര്‍ഗീസ് (കണ്‍വീനര്‍) 862 222 0252.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.