കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് തലവന്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം
Story Dated: Monday, June 19, 2017 09:10 hrs UTC  
PrintE-mailകേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് മംഗലശ്ശേരി സ്വദേശി സജീർ ആണ് കൊല്ലപെട്ടത്. മൃതദേഹത്തിന്റെ ചിത്രം സഹിതം ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. മുന്‍പ് പലതവണ മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും അവയൊന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ചിത്രം സഹിതമാണ് ടെലഗ്രാം ആപ്പില്‍ സന്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള ഐ.എസ് റിക്രൂട്ട്മെന്റിന്റെ തലവന്‍ ഇയാളായിരുന്നെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരുന്നത്. ഇയാള്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ വിവരം വന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആദ്യമായാണ് ചിത്രം സഹിതം സന്ദേശം ലഭിക്കുന്നത്. കാസര്‍കോട് പടന്ന സ്വദേശി അഷ്‍ഫാഖാണ് സന്ദേശം അയച്ചിരുന്നത്. ഇയാള്‍ തന്നെയാണ് നേരത്തെയും മലയാളികള്‍ കൊല്ലപ്പെട്ടെന്ന സന്ദേശം അയച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.