വിജിലന്‍സ് തലപ്പത്ത് നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയുമെന്ന് ജേക്കബ് തോമസ്
Story Dated: Monday, June 19, 2017 09:45 hrs UTC  
PrintE-mailവിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറക്ടറായാണ് നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാവിലെ സര്‍ക്കാര്‍ പുറത്തിറക്കി. തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം പിന്നീട് പറയുമെന്നും അത് താനാണോ സര്‍ക്കാറാണോ ആദ്യം പറയുകയെന്ന് നോക്കാമെന്നും അദ്ദേഹം ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐ.എം.ജി ഡയറക്ടറുടെ തസ്തിക കേഡര്‍ തസ്തികയാക്കി മാറ്റിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് ജേക്കബ് തോമസിന് നിയമനം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.