വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഓണോഘോഷം ആഗസ്റ്റ് 19ന് Jeemon Ranny
jeemonranny@gmail.com
Story Dated: Monday, June 19, 2017 07:12 hrs EDT  
PrintE-mailഹൂസ്റ്റന്‍: വേള്‍ഡ് മലയാളി ഹൂസ്റ്റന്റെ ഓണഘോഷം ആഗസ്റ്റ് 19ന് 211 പ്രസന്റ് സ്ട്രീറ്റ്, മിസോറി സിറ്റി, ടെക്‌സാസ് 77 489 ലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കത്തീഡ്രലിന്റെ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ 11-ാം തീയതി സ്റ്റാഫോര്‍ഡിലെ കേരള കിച്ചനില്‍ കൂടിയ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഓണാഘോഷങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി ജയിംസ് കൂടല്‍(914 987 1101), പൊന്നു പിള്ള(281 261 4950), ലക്ഷമി പീറ്റര്‍(972 369 9184) എന്നിവരെ ചുമതലപ്പെടുത്തി. വിവിധ സംഘടനകളും ബിസിനസുകളും ഇതില് ഭാഗഭാക്കാകാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതിയ ലൈഫ് മെംബേഴ്‌സിനെ കണ്ടെത്താനായി ചെയര്‍മാന്‍ ജേക്കബ് കുടശനാടിന്റെ നേത്വത്തില്‍ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തുവാന്‍ തീരുമാനമായി. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചകളില്‍ കമ്മിറ്റിയോ ജനറല്‍ കൗണ്‍സിലോ സമ്മേളിക്കുവാനും തീരുമാനിച്ചു. എറണാകുളം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏരിയ മെംബര്‍ സേവ്യര്‍ മീറ്റിംഗില്‍ സംബന്ധിച്ച് കേരളത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. കേരളത്തില്‍ മുച്ചിറി, മുച്ചുണ്ട് നിര്‍മ്മാര്‍ജന സര്‍ജറി ക്യാമ്പ് ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തുന്നതിന്റെ ഒരു മുഖ്യ സ്‌പോണ്‍സറാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍ തീരുമാനിക്കുകയും അതിലേക്ക് ധനസഹായം നല്‍കുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.