മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം: ട്രംപ് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, June 19, 2017 11:25 hrs UTC  
PrintE-mailവാഷിങ്ടൻ ഡിസി ∙ മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണമെന്നും അമേരിക്കയിൽ കാത്തു സൂക്ഷിക്കുന്ന ഉയർന്ന മൂല്യങ്ങൾ തലമുറകളിലേക്ക് പകരുന്നതിനു ശ്രമിക്കണമെന്നും പിതൃദിനത്തിൽ പ്രസിഡന്റ് ട്രംപ് നൽകിയ സന്ദേശത്തിൽ പറയുന്നു. മാതാപിതാക്കളുടെ ജീവിതത്തിൽ അനുഭവിക്കുന്ന ത്യാഗങ്ങൾക്ക് അവരോട് നന്ദി പ്രകടിപ്പിക്കുന്നതിന് കുട്ടികളും ശ്രദ്ധിക്കണമെന്നും ട്രംപ് ഉദ്ബോധിപ്പിച്ചു. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ അവരെ സ്നേഹിക്കുന്നതിനും ദൈവ വിശ്വാസത്തിൽ വളർത്തുന്നതിനും കുടുംബ ബന്ധങ്ങളെക്കുറിച്ച് ബോധവൽ ക്കരിക്കുന്നതിനും പിതാക്കൾക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ രാഷ്ട്രത്തിനു പ്രഥമ പരിഗണന നൽകുന്നതുപോലെ കുടുംബത്തിൽ പിതാക്കന്മാർ കുട്ടികൾക്കാണ് മുൻഗണന നൽകേണ്ടത്. രാജ്യത്തിലെ എല്ലാ പിതാക്കന്മാർക്കും എല്ലാവിധ നന്മകളും ആശംസകളും നേരുന്നതായി പ്രസിഡന്റ് അറിയിച്ചു. മേരിലാന്റിലുള്ള ക്യാമ്പ് ഡേവിൽ ഭാര്യയും കുട്ടികളുമൊത്ത് ഫാദേഴ്സ് ഡെ ആഘോഷിക്കുവാൻ എത്തിയതായിരുന്നു പ്രസിഡന്റ് ട്രംപ്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.