മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ ജയിൽ ശിക്ഷയില്ല പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, June 19, 2017 07:27 hrs EDT  
PrintE-mailകണക്റ്റിക്കറ്റ് ∙ 2016 ഒക്ടോബർ 16ന് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാർഥിനിയും മലയാളിയുമായ ജെഫ്നി പള്ളി (19) അഗ്നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ ആറു വിദ്യാർഥികൾക്ക് റോക് വില്ലിൽ സുപ്പിരീയർ കോർട്ട് ജഡ്ജി കാൾ ഇ. ടെയ് ലർ രണ്ടു വർഷത്തെ നല്ല നടപ്പു ശിക്ഷ വിധിച്ചു. രണ്ടു വർഷത്തെ പ്രൊബേഷൻ പിരീഡിൽ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇവരുടെ റിക്കാർഡുകളിൽ നിന്നു ക്രിമിനൽ ഹിസ്റ്ററി മുഴുവൻ നീക്കം ചെയ്യണമെന്നും കോടതി വിധിച്ചു. ജൂൺ മൂന്നാംവാരമാണ് വിധി ഉണ്ടായത്. കപ്പ സിഗ്മ ഫ്രറ്റേണിറ്റി മെമ്പറന്മാരായ പാട്രിക് (21), മാത്യു(21), ഡെയ് ലൻ(22), ഓസ്റ്റിൻ (21), ഡൊമിനിക്(21), ജോനാഥാൻ (22) എന്നീ ആറു പേർക്കാണ് മൈനർക്ക് മദ്യം വിളമ്പുക, മദ്യം വില്ക്കുവാൻ ഗൂഡാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. ഒക്ടോബർ 15 ന് രാത്രി നടന്ന പാർട്ടിയിൽ പങ്കെടുത്തു പുറത്തിറങ്ങിയ ജെഫ്നി തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനു മുമ്പിൽ ഇരുന്ന് ഉറങ്ങി പോയതാണ് സംഭവത്തിന്റെ തുടക്കം. പ്രതികളിലാരോ ഫയർ സ്റ്റേഷനിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് അഗ്നിശമനാ വാഹനം പുറത്തു കാത്തുന്നതിനിടയിൽ ഷട്ടറിൽ ചാരിയിരിക്കുകയായിരുന്ന ജഫ്നി മറിഞ്ഞു വീഴുകയും വാഹനം കയറി മരണം സംഭവിക്കുകയുമായിരുന്നു. ജൂൺ 23 ന് റിഹാബിലിറ്റേഷൻ പ്രോഗ്രാമിനാവശ്യമായ തുക കോടതിയിൽ കെട്ടിവയ്ക്കുകയാണെങ്കിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.