പുതുവൈപ്പ് സമരത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ
Story Dated: Tuesday, June 20, 2017 04:54 hrs EDT  
PrintE-mailപുതുവൈപ്പ് സമരത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. പോലീസ് കാടത്തം തുടര്‍ന്നാല്‍ കൊച്ചിയില്‍ നിയമ വാഴ്ച വേണ്ടെന്ന് വെയ്‌ക്കേണ്ടിവരുമെന്ന് സിപിഐ ജില്ലാസെക്രട്ടറി പി. രാജു മുന്നറിയിപ്പ് നല്‍കി. പോലീസിനെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രിക്കു കഴിയില്ലെങ്കില്‍ സിപിഐ അത് ചെയ്യും. കൊച്ചിയിലെ ഗുണ്ടകളെ പോലും നാണിപ്പിക്കും വിധമാണ് ഡിസിപി യതീഷ് ചന്ദ്ര പെരുമാറുന്നതെന്നും ഇതിന്റെ നാണക്കേട് സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പി. രാജു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.