അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ നരേഷ് ചന്ദ്ര അന്തരിച്ചു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, July 12, 2017 07:13 hrs EDT  
PrintE-mailവാഷിംഗ്ടണ്‍: 1996 മുതല്‍ 2001 കാലഘട്ടത്തില്‍ ഇന്ത്യയുടെ യു.എസ്.അംബാസിഡറായി സേവനം അനുഷ്ഠിച്ച നരേഷ് ചന്ദ്ര ജൂലായ് 9ന് അന്തരിച്ചു. ഗോവയിലെ പനാജയിലെ സ്വകാര്യ ആശൂപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. എണ്‍പത്തിരണ്ടുവയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂലായ് 7നായിരുന്നു നരേഷിനെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗോവ മണിപാല്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ സര്‍വീസസ് ചീഫ് ശേഖര്‍ സല്‍ക്കാര്‍ പറഞ്ഞു. 1990-92 കാലഘട്ടത്തില്‍ കാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച നരേഷ് ചന്ദ്രക്ക് 2007 ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.