ജോര്‍ജ് ഓലിക്കൽ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രോഗ്രാം കോർഡിനേറ്റർ Srekumar Unnithan
unnithan04@gmail.com
Story Dated: Thursday, July 13, 2017 12:09 hrs UTC  
PrintE-mailന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രോഗ്രാം കോർഡിനേറ്റർ ആയി ജോര്‍ജ് ഓലിക്കലിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എന്നിവർ അറിയിച്ചു. കഴിഞ്ഞ 22 വര്‍ഷമായി അമേരിക്കൻ മലയാളികൾക്ക് കലാ സംസ്കരിക രംഗങ്ങളിൽ വളരെ അധികം സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് ഓലിക്കൽ. സംഘാടകന്‍, നാടക കലാകാരന്‍, പത്രലേഖകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ മുദ്രപതിപ്പിച്ച ഓലിക്കൽ പമ്പാ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളും , മൂന്ന് തവണ പ്രസിഡന്റ് ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സ്ഥാപക നേതാക്കളിലൊരാള്‍, ട്രൈസ്റ്റേറ്റ് കേരളാഫോറം മുന്‍ ചെയര്‍മാന്‍, ഐ.എ.സി.എ. മുന്‍ പ്രസിഡന്‌റ് ,മനീഷി നാഷ്ണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍, ഫൊക്കാനാ മുന്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, അസോസിയേറ്റ് ട്രഷറാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് , സ്‌പെല്ലിങ്ബീ റീജിയണല്‍ ഡയറക്ടര്‍ ,ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റിയിലെ സജീവ പ്രവർത്തകനായ അദ്ദേഹം ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസ്സോസിയേഷന്റെ 2013ലെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം രചിച്ച 'യയാതി' നാടകത്തിലെ യയാതിയെ അവതരിപ്പിച്ച് മികച്ച നടനുള്ള പുരസ്‌ക്കാര ജേതാവുമാണു. വിവിധ പ്രസിദ്ധീകരണങ്ങളുടെ കഥാകൃത്തുംകൂടിയായ ഓലിക്കൽ പ്രസ്‌ക്ലബ് ഫിലാഡൽഫിയാ ചാപ്റ്റർ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റ് ആയി ജോലിനോക്കുന്നു. നാനാതുറകളിലുള്ള അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ്‌ ഫൊക്കാന പ്രവര്‍ത്തകര്‍ക്ക്‌ ഊര്‍ജ്ജവും ഉന്മേഷവും നൽകുന്നതെന്നും ഓലിക്കൽ പറഞ്ഞു.വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡൽഫിയ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ ജോര്‍ജ് ഓലിക്കൽ പറഞ്ഞു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ജിന്റെ സ്ഥാനലബ്ധി സുപ്രധാനമാണ്. തന്റെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ജോര്‍ജ് ഓലിക്കലിനെ ഈ സ്ഥാനം അർഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.