മാറാനാഥാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാളസ്സില്‍ ജൂലായ്‌ 16 മുതല്‍ പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, July 14, 2017 11:48 hrs UTC  
PrintE-mailബാര്‍ച്ച്‌ സ്‌പ്രിംഗ്‌സ്‌ (ഡാളസ്സ്‌): മാറാനാഥ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച്‌സിന്റെ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായ്‌ 16 മുതല്‍ 23 വരെ ബാള്‍ച്ച്‌ സ്‌പ്രിംഗ്‌ ബ്രൂട്ടന്‍ റോഡിലുള്ള മാറാനാഥ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെടുന്നു. റവ ഡോ ജോണ്‍ വൈക്കോഫ്‌, റവ മിച്ച്‌ ക്ലെ, റവ തോമസ്‌ മാമന്‍, റവ അനിഷ്‌ ഇലപ്പാറ, റവ ജസ്റ്റിന്‍ ജേക്കബ്‌ എന്നീ പ്രഗല്‍ഭരും പ്രശസ്‌തരും, ദൈവ വചന പണ്ഡിതരുമാണ്‌ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്‌. എല്ലാ ദിവസവും വൈകിട്ട്‌ 6.45 ന്‌ മാറാനാഥ ആരാധനാ ഗായക സംഘത്തിന്റെ പ്രെയ്‌സ്‌ ആന്റ്‌ വര്‍ഷിപ്പോടെയാണ്‌ യോഗങ്ങള്‍ ആരംഭിക്കുക. കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ജൂലായ്‌ 17 മുതല്‍ 21 വരെ രാവിലെ 9 മുതല്‍ 12.30 വരെ വെക്കേഷന്‍ ബൈബിള്‍ ക്ലാസും ഉണ്ടായിരിക്കും. ഏവരേയും കണ്‍വന്‍ഷനിലേക്കും, വി ബി എസ്സിലേക്കും സ്വാഗതം ചെയ്യുന്നതായി റവ ബാബു ബേബി, റവ സാലു ദാനിയേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 972 802 4971, 504 756 8469 എന്നീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.