നാസ്റ്റി വുമണ്‍ ടിഷര്‍ട്ട് പ്രചരണത്തിന് ഹില്ലരി ഏബ്രഹാം തോമസ്
raajthomas@hotmail.com
Story Dated: Friday, July 14, 2017 11:49 hrs UTC  
PrintE-mailന്യൂയോര്‍ക്ക്: എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ് പ്ലാന്‍ഡ് പേരന്റ്ഹുഡ്. പേര് സൂചിപ്പിക്കുന്നത് പോലെ ആസൂത്രിത മാതൃത്വത്തെ സഹായിക്കുന്ന സ്ഥാപനമാണിത്. ഇവിടെ ഭ്രൂണഹത്യയും ഗവേഷണത്തിനായി ജനിക്കാത്ത കുട്ടികളുടെ സെല്ലുകളും മറ്റും നല്‍കുന്നുണ്ടെന്നും ആരോപണങ്ങളും കേസുകളും ഉണ്ടായിരുന്നു. ഇതുവരെ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. സ്ഥാപനത്തിന് ലഭിക്കുന്ന ഫെഡറല്‍ ധനസഹായവും വിവാദത്തിലായിട്ടുണ്ട്. പ്ലാന്‍ഡ് പേരന്റ് ഹുഡ് പുതിയതായി പുറത്തിറക്കിയ ടിഷര്‍ട്ടില്‍ 'ഫുള്‍ഫ്രൊന്റല്‍ വിത്ത് സാമന്ത ബീ' എന്നതിനൊപ്പം 'നാസ്റ്റി വുമണ്‍' എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ നാസ്റ്റി വുമണ്‍ എന്ന് വിശേഷിപ്പിച്ച് ഡോണാള്‍ഡ് ട്രമ്പ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു. നാസ്റ്റി വുമണ്‍ ടിഷര്‍ട്ടിന്റെ പ്രചരണത്തിന് ഹിലരി തയാറായി. 'സപ്പോര്‍ട്ട് സാമന്ത ബീ ആന്റ് പ്ലാന്‍ഡ് പേരന്റ് ഹുഡ് ആന്റ് ബൈ എ നാസ്റ്റി വുമണ്‍ ടിഷര്‍ട്ട'് എന്ന് ഒരു സാമൂഹ്യ മാധ്യമത്തില്‍ ഹിലരി കുറിച്ചു. 25 ഡോളറാണ് ടിഷര്‍ട്ടിന്റെ വില.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.