കലാപ്രതിഭകള്‍ക്ക് അവസരമൊരുക്കി യൂത്ത് ടാലന്റ്‌സ് ഡേ- ഓഗസ്റ്റ് 11ന് Jeemon Ranny
jeemonranny@gmail.com
Story Dated: Saturday, July 15, 2017 12:46 hrs UTC  
PrintE-mailഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ സര്‍ഗാത്മക കഴിവുകളെയും കലാവാസനകളെയും പ്രകടിപ്പിയ്ക്കുന്നതിന് ഒരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ഓഗസ്റ്റ് 11 ന് വെള്ളിയാഴ്ച സ്റ്റാഫോഡ് സിവിക് സെന്ററില്‍(1415, Constitution Avenue, Stafford, TX 77477) വച്ച് നടത്തപ്പെടുന്ന 'യൂത്ത് ടാലന്റ്‌സ് ഡേ' യിലാണ് ഇതിന് അവസരമൊരുക്കുന്നത്. ഹൂസ്റ്റണിലെ യുവപ്രതിഭകളെ കണ്ടെത്തി പ്രത്സാഹിപ്പിയ്ക്കുന്നതിനോടൊപ്പം പ്രായമായവര്‍ക്കു വേണ്ടിയും പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിയ്ക്കുന്ന ടാലന്റ്‌സ് പ്രോഗ്രാമില്‍ 15 മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക് വിവിധ ഇനങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിയ്ക്കാവുന്നതാണ്. ഉപകരണസംഗീതം, വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി ഗാനങ്ങള്‍, പബ്ലിക് സ്പീക്കിംഗ്, ഗ്രൂപ്പ് ഡാന്‍സ്, ഭക്തിഗാനങ്ങള്‍(ഗ്രൂപ്പ്), ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളും പ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്. പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് അവരുടെ മികച്ച കഴിവുകളുള്ള കുട്ടികളെ ഈ പരിപാടിയില്‍ പങ്കെടുപ്പിയ്ക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിയ്ക്കുന്നതല്ല. ഹൂസ്റ്റണിലെ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ കിട്ടുന്ന ഈ അപൂര്‍വ്വ അവസരം വിനിയോഗിയ്ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു. ടാലന്റ്‌സ് ഡേയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്നവന്‍ അവരുടെ പേര്, പങ്കെടുക്കുന്ന ഇനം, ഇമെയില്‍ അഡ്ഡ്രസ് എന്നിവ 832-771-7646 ല്‍ അയച്ചു കൊടുക്കാവുന്നതാണ് സംഘാടകര്‍ അറിയിച്ചു. കലാപരിപാടികള്‍ക്ക് ശേഷം 7 മണിയ്ക്ക് ഹൂസ്റ്റണിലെ കലാ-സാംസ്‌ക്കാരിക- സാഹിത്യ മണ്ഡലങ്ങളിലെ പ്രഗത്ഭരുടെ, സാന്നിദ്ധ്യത്തില്‍, പൊതുസമ്മേളനം നടത്തപ്പെടുന്നതും ടാലന്റ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിയ്ക്കുന്നതുമാണ്. മികച്ചതും തെരഞ്ഞെടുക്കപ്പെട്ടതുമായ ഗ്രൂപ്പ് ഇനങ്ങള്‍ ഈ പൊതുസമ്മേളനത്തെ ധന്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈശോ ജേക്കബ്-832-771-7646 ഡോ.മാത്യു വൈരമണ്‍- 281-857-7538

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.