ഡോ. സി.വി. വടവന ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സിന്റെ ഇന്ത്യയുടെ ചെയര്‍മാന്‍
Story Dated: Saturday, July 15, 2017 08:49 hrs EDT  
PrintE-mailമാത്യു വൈരമണ്‍

 

ഹൂസ്റ്റണ്‍: ഓഹായോയിലെ സിന്‍സിനാറ്റില്‍ 2017 ജൂണ്‍ 30-ന് നടന്ന സമ്മേളനത്തില്‍ സത്യം മിനിസ്ട്രീസിന്റെ ചെയര്‍മാന്‍ ഡോ. സി.വി. വടവന, സി.ബി.എ ( ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ്) ഇന്ത്യയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്യന്‍ ബിസിനസുകാര്‍ക്ക് ഐക്യം അനിവാര്.മാണെന്നു വിശ്വസിക്കുന്ന ഒരു ദീര്‍ഘകാല അന്താരാഷ്ട്ര സംഘടനയാണ് സി.ബി.എ. അതിന്റെ ക്രിസ്തീയ ഉത്പന്ന ദാതാക്കളെ, എല്ലാ ആളുകളിലേക്കും എത്തിച്ചേരാന്‍ സഹായിക്കുന്ന സുപ്രധാന ബന്ധങ്ങള്‍, വിവരങ്ങള്‍, വിദ്യാഭ്യാസം, പ്രോത്സാഹനം എന്നിവ നല്കുക എന്നതാണ് സി.ബി.എയുടെ പ്രധാന ദൗത്യം. ക്രിസ്തീയ ഉത്പന്നങ്ങളുടെ വികസന വിപുലീകരണത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സി.ബി.എ ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. സി.വി. വടവനയും, സി.ബി.എ യു.എസ്.എ പ്രസിഡന്റ് കാര്‍ട്ടിസ് റിസ്കിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2018 നവംബര്‍ 7 മുതല്‍ 11 വരെ മുംബൈയില്‍ വച്ചു വേള്‍ഡ് ക്രിസ്ത്യന്‍ എക്‌സ്‌പോ നടക്കുന്നതായിരിക്കും. അതില്‍ ക്രിസ്തീയ ബിസിനസുമായി ബന്ധപ്പെട്ടുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന (അവകാശങ്ങളും ലൈസന്‍സും) നടത്തുന്നതിനുള്ള സംയുക്ത പ്രൊജക്ടിനു ഇരുവരും തീരുമാനമെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.