മലങ്കരദീപം 2017 പ്രസിദ്ധീകരണത്തിന് തയ്യാറായി ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, July 15, 2017 12:50 hrs UTC  
PrintE-mailഅമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2017' തയ്യാറായതായി ചീഫ് എഡിറ്റര്‍ ശ്രീ.സാജു.കെ.പൗലോസ് അറിയിച്ചു. മികവുറ്റതും, അര്‍ത്ഥപൂര്‍ണ്ണവുമായ രചനകള്‍, സഭാചരിത്ര വിവരണങ്ങള്‍, വിശിഷ്ട വ്യക്തികളുടെ ആശംസകള്‍ ഒട്ടനവധി കോപ്ലിമെന്റുകള്‍, മനോഹരങ്ങളായ വര്‍ണ്ണ ചിത്രങ്ങള്‍, തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷതയാര്‍ന്ന, ഈ സ്മരണികയുടെ പ്രകാശന കര്‍മ്മം, കുടുംബമേളയുടെ രണ്ടാം ദിനമായ ജൂലായ് 20(വ്യാഴം)ന്, വിശിഷ്ട അതിഥി, അഭിവന്ദ്യ എബ്രാഹം മോര്‍ സേവേറിയോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിര്‍വഹിക്കും. ഈ വിശിഷ്ട ചടങ്ങിന് മുഖ്യപ്രഭാഷകരായ വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ വെരി.റവ.ജേക്കബ്ബ് ചാലിശ്ശേരി കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.തോമസ് നഷേദ്(കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) എന്നിവര്‍ക്ക് പുറമേ, മറ്റനേകം വൈദീകരും, പല പ്രഗല്‍ഭ വ്യക്തികളും, നൂറുകണക്കിന് വിശ്വാസികളും സാക്ഷ്യം വഹിക്കും. നിശ്ചിത സമയത്തില്‍ തന്നെ, വളരെ മനോഹരമായ വിധത്തില്‍, ഈ വര്‍ഷത്തെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാന്‍ അക്ഷീണ ശ്രമം നടത്തിയ ചീഫ് എഡിറ്റര്‍ ശ്രീ.സാജു പൗലോസ് മാരോത്ത്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ റവ.ഫാ.പോള്‍ തോട്ടക്കാട്ട്, ഷെവലിയര്‍ ബാബു ജേക്കബ്ബ് നടയില്‍, ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ്് പാടിയേത്ത്, ഫിലിപ്പ് സക്കറിയ, ജോര്‍ജ് കറുത്തേടത്ത്, ജോഷി കുര്യന്‍, സാജു ജോര്‍ജ്, ജോസഫ് പുന്നാശ്ശേരില്‍, സരിന്‍ കുരുവിള, മനോജ് ജോണ്‍, ആഷാ മത്തായി, മെലീസ റോയി എന്നിവരെ അഭിവന്ദ്യ ഇടവക മെത്രാപോലീത്താ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ബഹുമാനപ്പെട്ട വൈദീകര്‍, സഭാംഗങ്ങള്‍, ആര്‍ട്ടിക്കിള്‍സ്, കോപ്ലിമെന്റ്‌സ് എന്നിവ നല്‍കി സഹകരിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി, ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.