നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കണ്ടെടുത്തു
Story Dated: Monday, July 17, 2017 03:53 hrs EDT  
PrintE-mailനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകനില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇതിലാണോ എന്ന് അന്വേഷണസംഘം പരിശോധിക്കും. നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നും ഇല്ല. ഇതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. അറസ്റ്റ് ഭയന്ന് അഡ്വ.പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ രണ്ടാഴച മുമ്പ് വിദേശത്തേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.