രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു
Story Dated: Monday, July 17, 2017 08:01 hrs UTC  
PrintE-mailഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ കണ്ടെത്താനുളള വോട്ടെടുപ്പ് ആരംഭിച്ചു. ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്നതിന് പകരം ജനപ്രതിനികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. നിലവിലെ അംഗസംഖ്യയനുസരിച്ച് രാജ്യസഭാ-ലോകസഭാ അംഗങ്ങളായ 726 എംപിമാരും വിവിധ നിയമസഭകളില്‍ നിന്നുള്ള 4120 എംഎല്‍എമാരുമാണ് ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയ്യാറാക്കിയ പോളിംഗ് ബൂത്തുകളിലായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലെ 62-ാം നമ്പര്‍ മുറിയിലാണ് എംപിമാര്‍ക്കായുള്ള പോളിംഗ് ബൂത്തുള്ളത്. ഈ ദിവസം ഡല്‍ഹിയില്‍ ഇല്ലാത്ത എംപിമാര്‍ക്ക് രാജ്യത്തെ ഏതെങ്കിലും നിയമസഭകളില്‍ വോട്ട് ചെയ്യാവുന്നതാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.