വൈയ്ക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിൽ
Story Dated: Monday, July 17, 2017 11:14 hrs UTC  
PrintE-mailഅകക്കണ്ണിന്റെ കരുത്തിൽ ലോകം തന്നെ വിരൽതുമ്പിൽ ഗായത്രി നാദം ആക്കി മാറ്റിയ വനിതാ രത്‌നം വൈക്കം വിജയലക്ഷ്മി ആദ്യമായി അമേരിക്കയിലേക്ക് വരുന്നു . വലിയ പ്രതീക്ഷകളുമായാണ് പൂമരം 2017 എന്ന സ്റ്റേജ് ഷോ യോടൊപ്പം വിജയലക്ഷ്മി എത്തുന്നത് , കാരണം ഗൂഗിൾ അന്ധർക്കായ് നിർമിച്ച ഗ്ലാസ് ഒരു പക്ഷെ തന്റെ ജീവിതത്തിൽ ഒരു പുതു പ്രകാശം നൽകുമോ, തന്റെ പ്രാർത്ഥന ദേവിയുടെ പദബിംബങ്ങളിൽ അർപ്പിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക . പൂമരം ത്തിൽ തന്റെ ഗാനങ്ങളും അതോടൊപ്പം രാഗേഷ് ചേർത്തല എന്ന പുല്ലാങ്കുഴലിന്റെ രാജകുമാരനുമൊത്തുള്ള ഫ്യൂഷൻ പരീക്ഷണത്തിനും വേദി ആകും എന്ന് വിജയലക്ഷ്മി അമേരിക്കൻ മലയാളി കലെ ഓര്മപെടുത്തുകയാണ്, അത് ഒരു പക്ഷെ അമേരിക്കൻ മാലയാളികൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ശ്രവണാനുഭവമായിരിക്കും. കാറ്റേ കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ എന്ന ഗാനവുമായി മലയാളികളുടെ മനസ്സിൽ ഇന്നലെകളെ തൊട്ടു ഉണർത്തിയ പ്രിയ കലാകാരി തന്റെ അമേരിക്കൻ പര്യടനം ഒരു അവിസ്മരണീയ അനുഭവം എല്ലാ മലയാളികല്കും നല്കാൻ ഉള്ള തീവ്ര പരിശ്രമത്തിലാണ് . അനുശ്രീ യോടൊപ്പം ഗായകനായ പിതാവും മാതാവും അനുഗമിക്കുന്നുണ്ട് , കൂടാതെ ചന്ദ്ര ഏട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ മലയാളികളുടെ നായികാ സങ്കല്പത്തിൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് പ്രിയങ്കരി ആയ അനുശ്രീ യും , മിമിക്രി യുടെ കാരണവൻ അബി , അനൂപ് ചന്ദ്രൻ ,രൂപശ്രീ ,അരിസ്റ്റോ സുരേഷ് ,ആത്മസഖി എന്ന സീരിയലിൽ സത്യജിത് ആയി തകർത്തഭിനയിക്കുന്ന പുതു തലമുറയുടെ പ്രിയങ്കരൻ റേയ്ജൻ രാജൻ , മിന്നലേ ജിനു, വിനീത് തുടങ്ങിയ 17 ഓളം കലാകാരൻമാർ അണിനിരക്കുന്ന സ്റ്റേജ് ഷോ ആണ് പൂമരം 2017 . കൂടുതൽ വിവരങ്ങൾക്ക് Dr രഞ്ജിത് പിള്ള 7134177472

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.