പൊന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
Story Dated: Monday, July 17, 2017 07:17 hrs EDT  
PrintE-mail. ഡാളസ്: ശ്രീ മാത്യു തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (72) ജൂലൈ 13 നു ഡാളസിൽ നിര്യാതയായി. പരേതരായ സി. എം. ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകൾ ആണ് പരേത. തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ സഹോദരി പൊന്നമ്മ പെന്റിക്കോസ്ത് വിശ്വാസിയും ന്യൂ ടെസ്റ്റ് മെന്റ് (ദി പെന്റിക്കോസ്ത് മിഷൻ) ചർച്ചിലെ അംഗവുമാണ്. മക്കൾ: നിഷി, ഹെലനി. മരുമക്കൾ: റോയി, ഡിലൻ. സഹോദരങ്ങൾ: ബേബി, അമ്മിണി, അമ്മാൾ, കുഞ്ഞുമോൾ, അമ്മു, ഓമന. വ്യൂയിങ്ങും സംസ്ക്കാര ശ്രുശൂഷകളും ന്യൂ ടെസ്റ്റ് മെന്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. ജൂലൈ 21 നു (വെള്ളി) വൈകിട്ടു ആറു (6:00 pm) മണി മുതൽ ഒൻപതു മാണി വരെ വ്യൂയിങ്ങും ശനിയാഴ്ച (ജൂലൈ 22 നു) രാവിലെ ഒൻപതു (9:00 am) മണിമുതൽ പതിനൊന്നര (11:30 am) വരെ അടക്ക ശ്രുശൂഷകളും നടത്തപ്പെടും. ചർച്ചിന്റെ മേൽവിലാസം: 2545 John West Rd, Dallas, Tx-75228 കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. റോയി (Dallas): 201-388-0848

 

വാർത്ത: പി. സി. മാത്യു


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.