ഡാളസ്സ് കേരള അസ്സോസിയേഷന്‍ എഡുക്കേഷന്‍ കാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, July 17, 2017 11:23 hrs UTC  
PrintE-mailഡാളസ്സ്: ഡാളസ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ്സ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ എന്നീ സംഘടനകളുടെ മെമ്പര്‍മാരുടെ മക്കളില്‍ നിന്നും 2016- 2017 അദ്ധ്യയന വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കുന്ന കാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. 5,8 ഗ്രേഡുകളില്‍ ലഭിച്ച ഫൈനല്‍ സ്‌കൂള്‍ ഗ്രേഡും, 12 ഗ്രേഡില്‍ സാറ്റ്-1 സ്‌ക്കോറിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ആഗസ്റ്റ് 20 ന് മുമ്പ് ഇ-മെയിലിലൂടെയോ, പോസ്റ്റല്‍ വഴിയോ ഗ്രേഡിന്റെ കോപ്പികള്‍ ലഭിച്ചിരിക്കേണ്ടതാണ്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ജോര്‍ജ്ജ് ജോസഫ് വിലങ്ങോലില്‍-817 791 1775, സോണിയ കെ തോമസ്- 972 765 0308

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.