ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളന്റീയര്‍ പരിശീലന പരിപാടി 27 ന്
Story Dated: Thursday, September 26, 2013 12:44 hrs EDT  
PrintE-mail



ചെറിയാന്‍ കിടങ്ങന്നൂര്‍

ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് സേവനത്തിന് തയ്യാറായ വളന്റീയര്‍മാര്‍ക്കുള്ള വിവിധ പരിശീലന പരിപാടികള്‍ സെപ്റ്റംബര്‍ 27 ന് രാത്രി ഷറഫിയ ഇമ്പാല വില്ലയില്‍ വെച്ച് നടത്തുന്നു. പരിപാടിയില്‍ വളന്റീയര്‍ സേവനത്തിന്റെ ഇസ്ലാമിക മാനം, പ്രഥമ ശുശ്രൂഷ, നേതൃ പരിശീലനം തുടങ്ങിയവ വിഷയങ്ങള്‍ പ്രശസ്തരും പ്രഗല്‍ഭരുമായ വ്യക്തിത്വങ്ങള്‍ അവതരിപ്പിക്കുന്നതാണ്.

ഈ വര്‍ഷം ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മക്ക ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു പുറമേ മദീന ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഫോറം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

യോഗത്തില്‍ അഷറഫ് അലി, അബ്ദുല്‍ റഹ്മാന്‍ വണ്ടൂര്‍ കെ.ടി.എ മുനീര്‍ , പി.എം.എ ജലീല്‍ , അന്‍വര്‍ വടക്കാങ്ങര, ഹാശിം കാലിക്കറ്റ്, ചെമ്പന്‍ മുസ്തഫ, കെ.ടി. മുസ്തഫ പെരുവള്ളൂര്‍ , ഷാനവാസ് വണ്ടൂര്‍ , സൈദ് അലവി, എ.കെ, അന്‍ഷാദ് ഇസ്ലാഹി, മുഹമ്മത് റാസി, മൊയ്തീന്‍ കുട്ടി കാളികാവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചെമ്പന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. സഹല്‍ തങ്ങള്‍ സ്വാഗതവും നസീര്‍ വാവകുഞ്ഞ് നന്ദിയും പറഞ്ഞു. വളന്റീയര്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സംഘടനകള്‍ എത്രയും പെട്ടെന്ന് അവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0501381663, 0569452286.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.