വെസ്റ്റ്‌സെയ്‌വില്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വാങ്ങിപ്പ്‌ പെരുനാള്‍ ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Thursday, August 03, 2017 12:10 hrs UTC  
PrintE-mailന്യൂയോര്‍ക്ക്‌: വെസ്റ്റ്‌സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകിയില്‍പരിശുദ്ധ കന്യക മറിയത്തിന്റെ വാങ്ങിപ്പ്‌ പെരുനാള്‍ ഓഗസ്റ്റ്‌ 18,19 തീയതികളില്‍ നടത്തപ്പെടുന്നു. കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ. ഫാ. ഡോ. നൈനാന്‍ കെ ജോര്‍ജിന്റെ പ്രധാന കാര്‍മികത്വത്തിലാണ്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്‌. ഓഗസ്റ്റ്‌ 6 ഞായറാഴ്‌ച 9 മണിക്ക്‌ പ്രഭാത പ്രാര്‍ഥന, 10 മണിക്ക്‌ വിശുദ്ധ കുര്‍ബാന, 11.45 ന്‌ വികാരി വെരി. റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പയും അസി.വികാരി ഫാ. അജു ഫിലിപ്പ്‌ മാത്യൂസും ചേര്‍ന്ന്‌ പെരുന്നാള്‍ കൊടിയേറ്റ്‌ നിര്‍വഹിക്കും. ഓഗസ്റ്റ്‌ 18 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സന്ധ്യാ നമസ്‌കാരം. 6.45ന്‌ ഭക്തിഗാനങ്ങള്‍. 7.15ന്‌ റവ. ഡോ. നൈനാന്‍ കെ ജോര്‍ജ്‌ സുവിശേഷ പ്രസംഗം നടത്തും. രാത്രി 8.30ന്‌ റിഫ്രഷ്‌മെന്റ്‌. 19 ശനിയാഴ്‌ച രാവിലെ 8.30ന്‌ പ്രഭാതപ്രാര്‍ഥന, 9.30 ന്‌ വി. കുര്‍ബാന- റവ. ഡോ. നൈനാന്‍ കെ ജോര്‍ജിന്റെ പ്രധാന കാര്‍മികത്വത്തില്‍ 11 മണിക്ക്‌ നേര്‍ച്ച വിളമ്പ്‌, 12 ന്‌ റാസ, 1 മണിക്ക്‌ ആശീര്‍വാദം 1.15ന്‌ ഉച്ചഭക്ഷണം. പെരുന്നാള്‍ ശുശ്രൂഷകളില്‍ ളില്‍ എല്ലാ വിശ്വാസികളും വന്ന്‌ അനുഗ്രഹം പ്രാപിക്കണമെന്നു വികാരി വെരി. റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പയും (ഫോണ്‍: 718 648 8172)അസി.വികാരി ഫാ. അജു ഫിലിപ്പ്‌ മാത്യൂസും (ഫോണ്‍: 732 859 9421) അറിയിച്ചു. വിവരങ്ങള്‍ക്ക്‌: ആല്‍വിന്‍ ജോര്‍ജ്‌ -പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍(212 844 9260), ജോസഫ്‌ സക്കറിയ-സെക്രട്ടറി(631 455 8277) സന്തോഷ്‌ കോരുത്‌-ട്രഷറര്‍ (516 350 6274).

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.