മാപ്പ് ഓണാഘോഷം സെപ്റ്റംബര്‍ 9-ന് ഫിലാഡല്‍ഫിയയില്‍ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, August 04, 2017 09:51 hrs UTC  
PrintE-mailഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒമ്പതാം തീയതി രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ (10197 നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ 19116) വെച്ച് നടത്തപ്പെടുന്നു. മാവേലി നാടുവാണിരുന്ന ഒരു കാലഘട്ടത്തിന്റെ ഗതകാല സ്മരണ അയവിറക്കുന്ന സുന്ദര ആഘോഷമാണ് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം കേരളീയര്‍ക്ക് മറക്കുവാന്‍ സാധ്യമല്ല. കള്ളവും ചതിയുമില്ലാതെ മനുഷ്യര്‍ എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു ഭരണവ്യവസ്ഥിതിയുടെ ഓര്‍മ്മപുതുക്കലാണ് മലയാളികള്‍ക്ക് പൊന്നോണം. അത് ഗൃഹാതുരത്വം വിതുമ്പി നില്‍ക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അത്തംമുതല്‍ 10 ദിവസം കളികളും, സദ്യകളുമായി ഒരു ആഘോഷം. വള്ളംകളിയും, നാടന്‍പാട്ടും, ഊഞ്ഞാലാട്ടവും എല്ലാമായി ഒരു മധുരസ്മൃതി. മലയാളി ഈ പ്രവാസി മണ്ണിലും ഓണത്തിന്റെ ചൂടും ചൂരും പോകാതെ ആഘോഷിക്കുന്നു. എല്ലാ പ്രവാസി മലയാളികളേയും ഈ ഓണാഘോഷത്തിലേക്ക് മാപ്പിന്റെ ഭാരവാഹികള്‍ നിറഞ്ഞ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഈ ഓണാഘോഷത്തോടൊപ്പം നമുക്കും മടങ്ങാം ആ പഴയ കാലത്തിലേക്ക്. ഈവര്‍ഷത്തെ മാപ്പ് ഓണാഘോഷത്തിന്റെ മെഗാ സ്‌പോണ്‍സേഴ്‌സ്: മണിലാല്‍ മത്തായി, അറ്റോര്‍ണി ജോസ് കുന്നേല്‍, ജെ.കെ. ഓട്ടോ, രാഗേഷ് മൊഗിന്‍തിരിയോ- പ്രുഡെന്‍ഷ്യല്‍, കാഷ്മീരി ഗാര്‍ഡന്‍, ഏബ്രഹാം ഓലിക്കല്‍, ഇമ്മാനുവേല്‍ റിയല്‍റ്റി, ഷാജു & ബിന്ദു, ടേസ്റ്റി ലാന്റ് എന്നിവയാണ്. ഇവരെ കൂടാതെ എരിയോ ഡിജിറ്റല്‍, ലിജോ ജോര്‍ജ്, ജെ.എന്‍.എസ് ഓട്ടോ, സ്ല്‍വിന്‍ സിസ്റ്റം, ഗ്ലോബല്‍ ട്രാവല്‍സ്, സീലോര്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്, അനില്‍ മാത്യു, യു.എസ്.ഐ ഫാര്‍മസി,ജോണി ഓട്ടോ ബോഡി, ജോണ്‍ മാത്യു, സ്‌പൈസസ് ഗാര്‍ഡന്‍, ഫിലിപാര്‍ട്ടി സിറ്റി, റിയലബിള്‍ റിയാല്‍റ്റി, കീട്രോണ്‍ ടാക്‌സ് സര്‍വീസ്, കെ. & ഡി, ഓട്ടോ ബോഡി, തോമസ് ഏബ്രഹാം, സെയ്പ്പ്‌കോ ഇന്‍ഷ്വറന്‍സ് എന്നിവരും സില്‍വര്‍ സ്‌പോണ്‍സേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027), സന്തോഷ് ഏബ്രഹാം (പി. ആര്‍.ഒ) 215 605 6914.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.