മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന് ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Sunday, August 06, 2017 02:32 hrs UTC  
PrintE-mailസൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തുവാന്‍ തീരുമാനിച്ചു. മാവേലി ഘോഷയാത്ര, കലാ-സാംസ്കാരിക പരിപാടികള്‍, കേരള വിഭവങ്ങളോടുകൂടിയ ഓണസദ്യ തുടങ്ങിയ വിപുലമായ ആഘോഷ പരിപാടികള്‍ അന്നേദിവസം വൈകിട്ട് കൃത്യം 4 മണിക്ക് ആരംഭിക്കുമെന്നു പ്രസിഡന്റ് സുതീഷ് തോമസ് അറിയിച്ചു. പരിപാടികള്‍ക്ക് അനീഷ് രാജേന്ദ്രന്‍, റെജി, കൊച്ചുമോന്‍ പിറവം, സിജോ പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.