സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര്‍ 4 തിങ്കളാഴ്ച, സജിനി സക്കറിയ മുഖ്യാതിഥി എബി മക്കപ്പുഴ
abythomas@msn.com
Story Dated: Sunday, August 06, 2017 02:36 hrs UTC  
PrintE-mail



ഡാളസ്: അമേരിക്കന്‍ പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കലാ സാംസ്കാരിക സംഘടനയായ ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര്‍ നാലാം തീയതി തിങ്കളാഴ്ച കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില് നടത്തപ്പെടും. ശ്രദ്ധേയമായ സീരിയല്‍ "അക്കരെ കാഴ്ചകളി'ലൂടെ അമേരിക്കന്‍ പ്രവാസികളുടെ മനം കവര്‍ന്ന സജിനി സക്കറിയ 2017 ലെ ഓണാഘോഷ പരിപാടികളുടെ മുഖ്യ അതിഥി ആയിരിക്കും. വൈവിധ്യമേറിയ പരിപാടികള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുക. പ്രീമിയര്‍ ഡെന്റല്‍ ക്ലിനിക് ഉടമ ഡോ.എബി ജേക്കബ് ആണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.