പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ പുന:സംഗമം ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Sunday, August 06, 2017 02:40 hrs UTC  
PrintE-mailഫിലഡല്‍ഫിയ: പൗരാണികവും, പ്രസിദ്ധവുമായ പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്റെ വിദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയായ പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്‍ ഓവര്‍സീസ്‌ ചാപ്‌റ്റര്‍ PFAOC(USA/UK/CANADA) ന്റെ കുടുംബസംഗമം ജൂലൈ 28,29 തീയതികളില്‍ ഡോ. കോശി പൂവത്തൂരിന്റെ മേല്‍നോട്ടത്തില്‍ കോര്‍ട്ട്‌യാര്‍ഡ്‌്‌ മാരിയറ്റ്‌ ഹോട്ടല്‍ കോളജ്‌വില്‍, ഡോ പൂവത്തൂരിന്റെ വസതി എന്നിവിടങ്ങളില്‍ വച്ച്‌ വിവിധപരിപാടികളോടുകൂടി നടത്തപ്പെട്ടു. (USA/UK/CANADA) രാജ്യങ്ങളില്‍നിന്നുമായി 70-ല്‍ പരം കുടുംബങ്ങള്‍ സംബന്ധിച്ചിരുന്നു. വിവിധഇനം പരിപാടികള്‍ ഓരോ ദിവസവും ക്രമീകരിച്ചിരുന്നു. വെരി.റവ.വറുഗീസ്‌ പ്ലാന്തോട്ടം, റവ.ഫാ. അലക്‌സാണ്ടര്‍ കുരിയന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പൊതുസമ്മേളനം, ബിസ്സിനസ്‌ മീറ്റിംഗ്‌, മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍, ടാലന്റ്‌ഷോകള്‍, എന്നിവ നടത്തപ്പെട്ടു. പ്രസ്‌തുത യോഗത്തിന്റെ ക്രമീകരണങ്ങള്‍ക്കും നടത്തിപ്പിനും ജോര്‍ജ്‌ തോമസ്‌ പൂവത്തൂര്‍- വാഷിംഗ്‌ടന്‍.ഡി.സി, നൈനാന്‍ പൂവത്തൂര്‍- ഫിലഡല്‍ഫിയ ഡോ. ഷാജി പൂവത്തൂര്‍- ന്യുയോര്‍ക്ക്‌, ജയ്‌സണ്‍ പൂവത്തൂര്‍ - യൂ.കെ, ബൈജു ജേക്കബ്‌ -ടെക്‌സസ്‌, സുനല്‍ ഏബ്രഹാം-കാനഡ, ഷിജു പൂവത്തൂര്‍ എന്നിവരടങ്ങിയ വര്‍ക്കിംഗ്‌ കമ്മറ്റി വിവിധ തലങ്ങളിലായി പ്രവര്‍ത്തിച്ചു. അടുത്ത കുടുംബ സംഗമം 2019-ല്‍ ന്യജേഴ്‌സിയില്‍ ജോസഫ്‌ തോമസ്‌ പൂവത്തൂരിന്റെ മുഖ്യ സാന്നിദ്ധ്യത്തില്‍ നടത്തുന്നതിന്‌ തീരുമാനിച്ചു . വിവരങ്ങള്‍ക്ക്‌: നൈനാന്‍.ജെ.പൂവത്തൂര്‍ 610 931 3593

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.