ജഡ്ജി സാക്ഷിപ്പട്ടികയില്‍: അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി
Story Dated: Wednesday, August 09, 2017 09:49 hrs UTC  
PrintE-mail



സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. ജഡ്ജി കേസിലെ സാക്ഷികൂടിയായതിനാലാണ് കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. കേസ് ഈ മാസം 11ലേക്ക് മാറ്റി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.