ഡോക് ലാം: കശ്മീരിലോ ഉത്തരാഖണ്ഡിലോ കയറിയാൽ ഇന്ത്യ എന്തു ചെയ്യുമെന്ന് ചൈന
Story Dated: Wednesday, August 09, 2017 09:50 hrs UTC  
PrintE-mailഡോക് ലാം പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചൈന ചോദിച്ചു. അമ്പതുദിവസമായി ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ നിലയുറപ്പിച്ചിട്ട്. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തടയുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.