മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ ലീഡ്
Story Dated: Thursday, August 10, 2017 07:30 hrs UTC  
PrintE-mail



മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നില്‍. എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. രണ്ട് വാര്‍ഡുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. രാവിലെ പത്തിന് മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 35 വാര്‍ഡുകളിലേ വോട്ടുകള്‍ ആണ് എണ്ണാന്‍ ഉള്ളത്. നിലവില്‍ വലിയ ഭൂരിപക്ഷം ഉള്ള നഗരസഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും എന്നാണു ഭരണകക്ഷിയായ ഇടതു മുന്നണിയുടെ പ്രതീക്ഷ. യു.ഡി.എഫിന് 13 സീറ്റുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.