വൈവാഹിക ബലാത്സം​ഗം ക്രിമിനൽ കുറ്റമല്ല: സുപ്രിം കോടതി
Story Dated: Thursday, August 10, 2017 07:32 hrs UTC  
PrintE-mailവൈവാഹിക ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രിം കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാത്സം​ഗത്തെ കുറിച്ചു പറയുന്ന 375 വകുപ്പിൽ 15 വയസിനുമുകളിൽ‍ പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ല എന്ന് വ്യക്തമാക്കുന്നതായി കോടതി പറ‍ഞ്ഞു. നിലവിൽ 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടെപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈം​ഗിക ബന്ധം പുല‍ർത്തുന്നത് കുറ്റകരമാണ്. ഇത് ബലാത്സം​ഗമായി തന്നെ പരി​ഗണിക്കുകയും ചെയ്യും. ഭാര്യയ്ക്ക് 15 വയസ് മുകളിൽ പ്രായമുണ്ടെങ്കിൽ 18 വയസിന് താഴയുാണെങ്കിലും അത് ബലാത്സം​ഗമായി കണക്കാക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.