മുസ്‌ലിങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വര്‍ധിക്കുന്നു: ഹമീദ് അന്‍സാരി
Story Dated: Thursday, August 10, 2017 07:43 hrs UTC  
PrintE-mailഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്ന് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നിരവധി നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുന്നതിനിടയിലാണ് ഹമീദ് അന്‍സാരിയുടെ ഈ അഭിപ്രായം കൂടി വരുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതാ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മന്ത്രിസഭാംഗങ്ങളുടേയും മുന്നില്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യക്കാരന്റെ സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി ഉത്കണ്ഠയുണ്ടാക്കുന്ന സംഗതിയാണ്. രാജ്യസഭാ ടി.വിയില്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഹമീദ് അന്‍സാരിയുടെ ഈ പ്രതികരണങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.