മദ്യനിരോധനം; വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി
Story Dated: Thursday, August 10, 2017 07:49 hrs UTC  
PrintE-mailദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിൽ ഉള്ള എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയിൽ ഭേദഗതി വരുത്താനാകില്ലെന്ന് സുപ്രീംകോടതി. വിധിയിൽ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട് മദ്യശാല ഉടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മദ്യശാല ഉടമകൾ നൽകിയ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങൾ ഇതിനകം പറഞ്ഞ് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി.പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.