ഫൊക്കാനാ ബിസിനസ് സെമിനാറിന്റെ ചെയർമാൻ ആയി ഡോ. ഫിലിപ്പ് ജോർജിനെ നിയമിച്ചു Srekumar Unnithan
unnithan04@gmail.com
Story Dated: Thursday, August 10, 2017 11:09 hrs UTC  
PrintE-mailന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ബിസിനസ് സെമിനാറിന്റെ ചെയർമാൻ ആയി ഡോ. ഫിലിപ്പ് ജോർജിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റടക്കം വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ട്രസ്റ്റീബോർഡ് ചെയർമാൻ ആയും പ്രവർത്തിക്കുന്നു. . ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനേജിംഗ്‌ കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ ഡോ. ഫിലിപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോൺഫ്രൻസിന്‍റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബിസിനസ് മാനേജർ ആയും പ്രവർത്തിക്കുന്നു.

 

 

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെനേര്‍വി ഫൌണ്ടേഷന്‍റെ സി. ഇ. ഒ. ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തമാണ് റെനേര്‍വി വൈറ്റമിൻസ്. ഹെൽത്ത് റിസേർചിന് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചു സയൻസിനുള്ള നോബൽ പ്രൈസിന് അദ്ദേഹത്തിന്റെ പേരും 2013 ൽ പരിഗണനക്ക് നൽകിയിരുന്നു.

 

 

കേരള രാഷ്ട്രീയത്തിലെ ജനതാദൾ പാർട്ടിയുടെ നിറസാന്നിദ്ധ്യവുമായിരുന്നു ഡോ. ഫിലിപ്പ് ജോർജ് ഇന്നും ജനതാദളിന്റെ സജീവ പ്രവർത്തകനാണ്. രണ്ടു പതിറ്റാണ്ടായി നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലെ, പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്‌കരിക രംഗങ്ങളില്‍ നേതൃസ്ഥാനത്ത് ജ്വലിച്ചുനില്‍ക്കുന്ന ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഡോ. ഫിലിപ്പ് ജോർജിന് ഫിലാഡൽഫിയായിലെ ബിസിനസ് സെമിനാർ ചരിത്ര താളുകളിൽ സ്ഥാനം പിടിക്കുന്ന ഒന്നാക്കാൻ കാഴിയുമെന്നു കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ,വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് ടെറൻസൺ തോമസ്‌ എന്നിവർ അഭിപ്രായപ്പെട്ടു.

 

 

വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡൽഫിയ കണ്‍വന്‍ഷനിൽ നടക്കുന്ന ബിസിനസ് സെമിനാർ കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് കാരെ ഒരേ കുടക്കിഴിൽ എത്തിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ ഡോ. ഫിലിപ്പ് ജോർജ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.