മാണി ജോസഫ് പറഞ്ഞാട്ട് നിര്യാതനായി ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Thursday, August 10, 2017 11:21 hrs UTC  
PrintE-mailവാഷിംഗ്ടണ്‍: മാണി ജോസഫ് (മാണിക്കുഞ്ഞ്) പറഞ്ഞാട്ട് (77) ഓഗസ്റ്റ് 6ന് ഞായറാഴ്ച മേരിലാന്‍ഡില്‍ നിര്യാതനായി. കോട്ടയം ജില്ലയില്‍ പുന്നത്തുറ പറഞ്ഞാട്ട് പരേതനായ ജോസഫ് അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ പ്രഥമനാണ് പരേതന്‍. ഭാര്യ പരേതയായ കത്രീനാമ്മ (കുട്ടിയമ്മ) കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗം. മക്കള്‍: സജി, സാല്‍, ഷൈനി. ഇന്‍ഡ്യന്‍ സി.ആര്‍.പി.എഫില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം ഇന്ത്യപാകിസ്താന്‍ യുദ്ധ മുന്നണിയിലെ തന്ത്രപ്രധാന കാശ്മീര്‍ മേഖലയില്‍ പൊരുതിയിരുന്നു. വിമുക്തഭടനായി 1973ല്‍ അമേരിക്കയില്‍ കുടിയേറിയ പരേതന്‍ 1981 വരെ ന്യുയോര്‍ക്കിലും പിന്നീട് മേരിലാന്‍ഡിലെ ന്യൂകരോള്‍ട്ടണിലും താമസമാക്കി. പൊതുദര്‍ശനം: ഓഗസ്റ്റ് 11ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 8 മണിവരെ DONALDSON FUNERAL HOME, 313 TALBOTT AVE, LAUREl, MD 20707. സംസ്കാര ശുശ്രൂഷഃ ഓഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10ന് CHRCH OF THE RESURRECTION, 3315 GREENCASTLE ROAD, BURTONSVILLE, MD 20866. സംസ്കാരംx UNION CEMETRY, 3001 SPENCERVILLE Road. BURTONSVILLE, MD 20866 കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ജോണ്‍ 3012080645, ജോര്‍ജ് ജോസഫ് 4432540775

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.