ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു
Story Dated: Friday, August 11, 2017 09:06 hrs UTC  
PrintE-mail



ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വാജ്പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വെങ്കയ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് ഉപരാഷ്ട്രപതി പദത്തിൽ എത്തിയത്. 771ൽ 516 വോട്ട് വെങ്കയ്യ നായിഡുവിനും 244 വോട്ട് ഗോപാൽ കൃഷ്ണ ഗാന്ധിക്കും ലഭിച്ചിരുന്നു. പുതിയ ഉപരാഷ്ട്രപതിയ്ക്ക് ഇന്ന് ഉച്ചയ്ക്ക് രാജ്യസഭ എംപിമാർ സ്വീകരണം നൽകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.