അതിരപ്പിള്ളി പദ്ധതിക്കെതിരെ വി.എസ്
Story Dated: Friday, August 11, 2017 09:15 hrs UTC  
PrintE-mailഅതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേർന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്ച്യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാൻ സർക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി. നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ നീക്കം എൽഡിഎഫിന് തലവേദനയാകുന്നു. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആവർത്തിച്ച് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.