അടുത്തതവണ സീറ്റില്ല- സഭയില്‍ ഹാജരാകാത്ത എംപിമാര്‍ക്ക് മോദിയുടെ താക്കീത്
Story Dated: Friday, August 11, 2017 09:23 hrs UTC  
PrintE-mail



പാര്‍ലമെന്റില്‍ പതിവായി ഹാജരാകാതിരിക്കുന്ന ബിജെപി എംപിമാര്‍ക്കെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോദി എംപമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. 'നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും. പിന്നീട് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല'- അടുത്തിടെ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു. അടുത്ത തവണ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് എംപിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.