അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എം.എം. മണി
Story Dated: Saturday, August 12, 2017 08:48 hrs UTC  
PrintE-mail



അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതിമന്ത്രി എംഎം മണി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം പദ്ധതിയെ ചൊല്ലി ഭരണമുന്നണിക്ക് പ്രതിപക്ഷത്തും തര്‍ക്കം മുറുകി. അതിരപ്പിള്ളിക്കായി സമവായ ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടപ്പോള്‍ പദ്ധതി വേണ്ടെന്ന നിലപാട് ചെന്നിത്തലയും ഹസ്സനും ആവര്‍ത്തിച്ചു. അതിരപ്പിള്ളിയെചൊല്ലി യുഡിഎഫിലും എല്‍ഡിഎഫും അടിയോടടി ആരംഭിച്ചിരിക്കുകയാണ്. എല്‍ഡിഎഫില്‍ വിഎസും സിപിഐയുമാണ് അതിരപ്പിള്ളിയെ എതിര്‍ക്കുന്നത്. പ്രതിപക്ഷത്തെ ഭിന്നതയും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കരുതെന്ന ചെന്നിത്തലയുടെ വാദത്തെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തു വന്നു. ഇതിനെ എതിര്‍ത്ത് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും രംഗത്തുവന്നതോടെ കോണ്‍ഗ്രസിലും തമ്മിലടി മൂര്‍ച്ഛിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.