ദിലീപ് വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്ന് പോലീസ്
Story Dated: Saturday, August 12, 2017 09:12 hrs UTC  
PrintE-mailദിലീപ് വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്ന് പോലീസ്. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്നും ഇത് സത്യവാങ്മൂലമായി കോടതിയെ അറിയിക്കുമെന്നും പോലീസ് അറിയിച്ചു. സുനി ബ്ലാക്ക് മെയിലിങ് ചെയ്യുകയാണെന്ന വിവരം ദിലീപ് പരാതിപ്പെടാന്‍ വൈകിയെന്നായിരുന്നു പോലീസ് ദിലീപിനെതിരെ ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ സുനി കത്തയച്ച വിവരം ലോക്നാഥ് ബെഹ്റയെ നേരത്തെ തന്നെ വാട്സാപ്പിലൂടെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യഹർജിയിൽ വാദിച്ചത്. എന്നാല്‍ മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതെന്നും ഏപ്രില്‍ 22നാണ് വിവരങ്ങള്‍ ധരിപ്പിച്ചതെന്നും പോലീസ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളെ തള്ളിക്കൊണ്ട് പോലീസ് അറിയിച്ചു. ലോക്‌നാഥ് ബെഹ്‌റയെ വാട്‌സാപ്പ് വഴിയാണ് വിവരം അറിയിച്ചതെന്നും വാട്‌സാപ്പ് വിവരം പരാതിയല്ലെന്നും ഇത് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്നും വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. ദിലീപ് പരാതിപ്പെടാന്‍ വൈകിയെന്ന പോലീസ് ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഈ ആരോപണം. എന്നാല്‍ വെറുമൊരു വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ലെന്നാണ് പോലീസ് നിലപാട്. ഇത് കോടതിയെ അറിയിക്കുമെന്നും ദിലീപിന്റെ ജാമ്യഹര്‍ജി വാദങ്ഹളെ മുന്‍നിര്‍ത്തി പോലീസ് അറിയിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി അടുത്ത വെള്ളിയാഴ്ചയാണ് വിശദമായി വാദം കേള്‍ക്കുന്നത്. എഡിജിപി സന്ധ്യയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. Next Story india china ഡോക് ലാം: ഇന്ത്യയുടെത് പക്വമായ നടപടി, ചൈനയുടെത് ദുശ്ശാഠ്യം-അമേരിക്ക Related Articles dileep ജാമ്യാപേക്ഷയുമായി ദീലീപ് വീണ്ടും ഹൈക്കോടതിയില്‍; ബി. രാമന്‍പിള്ള അഭിഭാഷകന്‍ dileep arrested നടന്നത് ക്രൂരമായ കുറ്റകൃത്യം: പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന്‌ കോടതി ദിലീപിന് ജാമ്യമില്ല, ജയില്‍വാസം നീളും നടിക്കെതിരെ നീങ്ങിയേക്കും; ദിലീപിന് ജാമ്യം നല്‍കരുതെന്ന് പോലീസ് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.