അഖോരി ലുക്കിലുള്ള മോഹന്‍ലാല്‍ Aswamedham News Team
mail@aswamedham.com
Story Dated: Sunday, September 03, 2017 12:51 hrs UTC  
PrintE-mail



മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വാരണാസിയും ബനാറസുമാണ് ആദ്യ ലൊക്കേഷന്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അഖോരി ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വിഷ്വല്‍ ഇഫക്റ്റ്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതിനു മാത്രമായി 10 കോടി രൂപയാണ് മുടക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. 45കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പണ്ടുകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെ വശമുള്ള ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ സംഘടന രംഗങ്ങളും ഏറെ സവിശേഷമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗത്തില്‍ ഓടാനും മൃഗരൂപത്തിലേക്ക് മാറാനും നാലാള്‍പൊക്കത്തില്‍ ചാടാനും കഴിയുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യം.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.