ഹര്‍വി ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി പാസഡീനാ മലയാളി അസോസിയേഷന്‍ Jeemon Ranny
jeemonranny@gmail.com
Story Dated: Thursday, September 07, 2017 10:36 hrs UTC  
PrintE-mailഹൂസ്റ്റണ്‍: അതിശയകരമായി വീശിയടിച്ച ഹാര്‍വി കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് തകര്‍ന്ന ഹൂസ്റ്റണിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി പാസഡീനാ മലയാളി അസോസിയേഷന്‍ 25 വര്‍ഷങ്ങളായി പാസഡീനായിലെ സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായി പാസഡീനാ മലയാളി അസോസിയേഷന്‍(ഭാരവാഹികള്‍) പാസഡീനാ സിറ്റി മേയര്‍ ജെഫ് വാഗ് നറെ(Jeff Wagner) സന്ദര്‍ശിച്ച് സംഘടനയുടെ ആദ്യ സംഭാവനയായി 5,000 ഡോളറിന്റെ ചെക്ക് ഹാര്‍വി ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 75 നടുത്ത് കുടുംബങ്ങള്‍ മാത്രമുള്ള പിഎംഎ ഈ അടിയന്തര സാഹചര്യത്തില്‍ നല്‍കിയ സംഭാവന മുഴുവന്‍ അര്‍ഹിയ്ക്കുന്നവരിലേക്ക് ഉടന്‍ തന്നെ എത്തിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടൊപ്പം പിഎംഎയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. പിഎംഎ പ്രസിഡന്റ് ജോണ്‍ ജോസഫ്(ബാബു കൂടത്തിനാലില്‍) ജോസഫ് കണയത്ത്, ജേക്കബ് ഫിലിപ്പ്, ജോഷി വര്‍ഗീസ്, ചാക്കോ സ്‌ക്കറിയാ, തോമസ് വര്‍ഗീസ് എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.