ബലിതർപ്പണം - ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണസമ്മാനം. Vinod Kondoor David
Aswamedham News Team
Story Dated: Friday, September 08, 2017 04:28 hrs UTC  
PrintE-mailഡിട്രോയിറ്റ്: "ശിവാത്മാനം ശിവോത്തമം ശിവ മാർഗ്ഗ പ്രണേധാരം പ്രണതോസ്മിൻ സദാശിവം..." 
ശിവ സ്തോത്രങ്ങളുടെ നടുവിൽ, നെഞ്ചുരുകി ഉറ്റവർക്കും പിതൃക്കൾക്കും ബലിയിടുമ്പോൾ, നമ്മുടെ സംസ്ക്കാരത്തിൽ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പാരമ്പര്യതയുടെയും നേർക്കാഴ്ച്ചകളാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. ജനശ്രദ്ധ നേടിയ ഡിസംബർ 24 ക്രിസ്തുമസ് തലേന്ന്, മേരിയമ്മയുടെ ക്രിസ്തുമസ് സമ്മാനം, മാതൃ ദേവോ ഭവ, നിഴലാട്ടം എന്നീ നാടകങ്ങളുടെ സംവിധായകനായ അജിത് അയ്യമ്പിള്ളി, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് ഡി.എം.എ.യുടെ ഓണഘോഷങ്ങളോടൊപ്പം മിഷിഗണിലെ മലയാളി സമൂഹത്തിനു നൽകുകയാണ് - "ബലിതർപ്പണം". കാലിക പ്രശക്തമായ സന്ദേശം നൽകുന്ന നാടകങ്ങളാണ് അജിത് അയ്യമ്പിള്ളിയുടെ നാടകങ്ങളുടെ പ്രത്യേകത.
 
നാടകത്തിന് ആർട്ട് ഡിസൈൻ ചെയ്തതിരിക്കുന്നത് ഡി.എം.എ.യുടെ മുൻ പ്രസിഡൻറും, മുൻമ്പ് നടന്നിട്ടുള്ള സംഘടനയുടെ ഓണാഘോഷങ്ങളിൽ ആകാശ ഊഞ്ഞാൽ, ഒരു മുഴുനീള ട്രേയിൻ, ആന തുടങ്ങിയവ ചെയ്ത സുദർശന കുറുപ്പാണ്. ഈ പ്രാവിശ്യം ബലിതർപ്പണം എന്ന നാടകത്തിനു വേണ്ടി ഒരു ആൽത്തറ തന്നെയാണ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പണിത് തീർത്തിട്ടുള്ളത്. എഡിറ്റിംഗും സംഗീതവും നൽകിയിരിക്കുന്നത് ഡി. എം. എ. മുൻ പ്രസിഡന്റ് രാജേഷ് നായരാണ്.
നോർത്ത് അമേരിക്കയിലെ എറ്റവും കൂടതൽ മഞ്ഞു പെയ്യുന്നതും, ശുദ്ധജല ശ്രോതസുകളുമുള്ള മിഷിഗൺ സംസ്ഥാനത്ത് 1980 ആരംഭിച്ച, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ (ഡി.എം.എ.), ഇന്ന് അംഗ ബലം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാള സാംസ്ക്കാരിക സംഘടനയാണ്. എല്ലാ പ്രവാസി സാംസ്ക്കാരിക സംഘടനയേയും പോലെ ഓണം ഡി.എം.എ.യെ സംബന്ധിച്ചു ഒരു ഉത്സവമാണ്. ശ്രാവണോത്സവം എന്ന പേര് നൽകിയിരിക്കുന്ന ഈ വർഷത്തെ ഡി.എം.എ.യുടെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം, ബലിതർപ്പണം എന്ന നാടകമാണ്. പണ്ട് മാവേലി മന്നൻ കേരള മണ്ണ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന സമഭാവത്തിന്റെ, മതസൗഹാർദത്തിന്റെ സമ്പൽ സമൃദ്ധിയുടെ ഓർമ്മകൾ പ്രവാസ ജീവിതത്തിലാണെങ്കിലുംഎന്നും നമ്മുടെ ഉള്ളിൽ ഓർമ്മയുടെ വസന്തപ്പൂക്കാലമായി നിറഞ്ഞു നിൽക്കും. 
 
മറ്റൊരു ആകർഷണം ഗണപതിപ്ലാക്കൽ തോമസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി വടംവലിയാണ്. കൊമ്പൻസ്, കുട്ടനാടൻസ്, തെമ്മാടിസ്, വെയിൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കേരളാ ബ്ലാസ്റ്റേഴ്സ് എന്നീ നാലു ടീമുകളാണ് ഇതു വരെ നൽകിയിരിക്കുന്ന പേരുകൾ.  വടംവലി മത്സരത്തിന് ചുക്കാൻ പിടിക്കുന്നത് ജോയിന്റ് സെക്രട്ടറി അഭിലാഷ് പോളാണ്. ഒന്നാം സമ്മാനം $500 ക്യാഷും എവർറോളിങ്ങ് ട്രോഫിയുമാണ്. രണ്ടാ സമ്മാനം $250 മാണ്. സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് റോജൻ തോമസ്, കോശി ജോർജ്, ഡയസ് തോമസുമാണ്. 
 
 
2017 സെപ്റ്റംബർ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12  മണി മുതൽ ഡി എം എ യുടെ ഓണാഘോഷ പരിപാടികൾ ആരംഭിക്കും. സൗത്ത് ഫീൽഡിലുള്ള ലാത്ത്‌റൂപ്പ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ (19301 twelve mile rd, Lathrup Village, MI 48076) വച്ചാണ് ശ്രവണോത്സവം നടക്കുന്നത്. ഓണസദ്യ ആണല്ലോ ഓണം എന്നു പറഞ്ഞാൽ എല്ലാവരുടേയും മനസ്സിൽ ആദ്യമെത്തുന്നത്. അവിയലും കാളനും ഓലനും പ്രഥമനുമെല്ലാം ഓണസദ്യയുടെ സ്പെഷ്യൽ വിഭവങ്ങളാണ്. എല്ലാ പ്രാവശ്യത്തെയും പോലെ ഈ വർഷവും ഇലയിൽ വിളമ്പിയാണ് സദ്യ നൽകുന്നത്. സദ്യ ഉണ്ണാനുള്ളവരുടെ തിരക്കു കാരണം ഉച്ചയ്ക്ക് കൃത്യം 12 മണിക്കേ സദ്യ വിളമ്പാൻ ആരംഭിക്കും. ബി.ഓ.ടി. ചെയർമാൻ മാത്യൂസ് ചെരുവിലും, ഡി.എം.എ.യുടെ വൈസ് പ്രസിഡന്റ് സഞ്ചു കോയിത്തറയും സദ്യയുടെയും, സദ്യ വിളമ്പലിനുമായി അണിയറയിൽ പ്രവർത്തിച്ചു വരുന്നു.
ഈ പരിപടികൾക്ക് എല്ലാം മേൽനോട്ടം വഹിക്കാൻ ഡി.എം.എ. പ്രസിഡന്റ് സാജൻ ഇലഞ്ഞിക്കൽ, സെക്രട്ടറി ബോബി തോമസ് ആലപ്പാട്ട്കുന്നേൽ, ട്രഷറർ മനോജ് ജയ്ജി, ജോയിന്റ് ട്രഷറാർ ബിജു ജോസഫ് എന്നിവർ പ്രവർത്തിച്ചു വരുന്നു. രാജേഷ് കുട്ടിയാണ് ഡി.എം.എ. ശ്രാവണോത്സവം 2017- ന്റെ ചെയർമാൻ.
കൂടുതൽ വിവരങ്ങൾക്ക്:
 
 
വിനോദ് കൊണ്ടൂർ ഡേവിഡ്

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.