കരസേന റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 23 മുതല്‍
Story Dated: Monday, September 11, 2017 09:28 hrs UTC  
PrintE-mailകരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ വടക്കന്‍ ജില്ലക്കാര്‍ക്കും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. സോള്‍ജ്യര്‍ ടെക്‌നിക്കല്‍, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്‌മെന്‍, ക്ലാര്‍ക്ക്/സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് അവസരം. ഏതെങ്കിലും ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. www.joinindianarmy.nic.in ലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. സെപ്റ്റംബര്‍ 5 മുതല്‍ ഒക്ടോബര്‍ 7 വരെ രജിസ്‌ട്രേഷന്‍ നടത്താം. ആധാര്‍കാര്‍ഡ് വിവരങ്ങളും നല്‍കണം. കൃത്യമായി അപേക്ഷിച്ചുകഴിഞ്ഞാല്‍ ഒക്ടോബര്‍ 14ന് ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഈ അഡ്മിറ്റ് കാര്‍ഡ്/സ്ലിപ്പുമായി റാലി ദിവസം രാവിലെ 4 മണിക്ക് റാലിസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ നിര്‍ദേശങ്ങള്‍ ഇതോടൊപ്പം നല്‍കുന്നു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിന് കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.