പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാര്‍: രാഹുല്‍ ഗാന്ധി
Story Dated: Tuesday, September 12, 2017 08:13 hrs UTC  
PrintE-mail



2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ പൂര്‍ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസിന് പ്രത്യേക സംഘടനാ സംവിധാനങ്ങളുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.