ദിലീപിനെതിരെ ഒക്ടോബര്‍ ആദ്യവാരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും
Story Dated: Tuesday, September 12, 2017 08:16 hrs UTC  
PrintE-mailനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഒക്ടോബര്‍ ആദ്യവാരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ദിലീപ് നാളെ ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കും. ഒക്ടോബര്‍ 16 നാണ് ദിലീപിന്റെ അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്. ആ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പോലീസിന്റെ ശ്രമം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.