കൈരളി ടിവി യൂ എസ് എ പ്രഥമ കവിത പുരസ്‌കാരം ഗീത രാജന് ജോസ് കാടാംപുറം
kairalitvny@gmail.com
Story Dated: Tuesday, October 10, 2017 11:27 hrs UTC  
PrintE-mailന്യൂയോർക് :ഇരുപതു വർഷത്തെ പ്രവർത്തന മികവുള്ള അമേരിക്കയിലെ സാഹിത്യ സംഘടനകളുടെ സംഘടന ആയ ലാന യുടെ(ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) നാഷണൽ കോൺഫ്രസിൽ വച്ച് അമേരിക്കൻ മലയാളീ എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ച ഏറ്റവും മികച്ച കവിതക്കുള്ള കൈരളി ടി വി യുടെ പ്രഥമ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി ശ്രീമതി ഗീത രാജന്റെ ക്യാൻവാസ് എന്ന് കവിത നേടി . ലാനയുടെ കോണ്ഫ്രന്സിന്റെ മഹനീയ മായ വേദിയിൽ വച്ച് ലാന യുടെ ജനറൽ സെക്രട്ടറി ജെ മാത്യൂസ് ഫലകവും ക്യാഷ് അവാർഡും നല്കി . തദവസരത്തിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ടാജ് മാത്യു എഴുത്തുകാരി പ്രൊഫ . ഡോക്ടർ എൻ പി ഷീല ,പ്രിൻസ് മർക്കോസ് , കൈരളി ടി വി യൂ എസ് എ പ്രതിനിധി ജോസ് കാടാപുറം , ജേക്കബ് മാനുവൽ എന്നിവർ സന്നിഹിതരായിരുന്നു . ജീവത സ്വാതത്ര്യത്തിന്റെ ആകാശത്തിൽ തിരയുന്നത്എന്താണ്?! മനുഷ്യർ തേടുന്നതുപോലെ മണ്ണും മരങ്ങളും പുഴയും തേടുന്നു.അസാധാരണമായ ബിംബ സാനിധ്യം കൊണ്ട് സമ്പൂഷ്ടമായ കവിത സ്വാതത്ര്യത്തിന്റെ സമസ്യ ക്യാൻവാസിൽ ഒതുക്കി നിർത്താൻ പറ്റുന്ന നിറക്കൂട്ടുകളല്ലായെന്നു ഓർമിപ്പിക്കുന്ന കവിത. കൈരളിടിവി യൂ എസ് എ കവിതക്കുള്ള പ്രഥമ അവാർഡ് "ക്യാൻവാസിന്"-തന്നെ നല്കാൻ വിധികർത്താക്കൾ തീരുമാനിക്കുകയായിരുന്നു . കവയത്രി ഗീത രാജൻ സൗത്ത് കരോലിനയിലെ താമസിക്കുന്ന സ്കൂൾ അദ്ധ്യാപികയാണ് ;


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.