തോമസ്‌ ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈക്കോടതി
Story Dated: Thursday, October 12, 2017 07:47 hrs UTC  
PrintE-mailതോമസ്‌ ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈക്കോടതി ഇടപെടൽ. അനധികൃത നിലം നികത്തലിനെതിരെ സർക്കാർ നൽകിയ സ്റ്റോപ്പ്‌ മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകി. വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. പത്ത് ദിവസത്തിനുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന അറ്റോണി കായൽ നികത്തൽ സംബസിച്ച് നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോ ഹൈക്കോടതിയിൽ ഹാജരാക്കിയത്. നികത്തിയ നിലത്തെ മണ്ണ് തിരിച്ചെടുക്കാൻ നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് മാർത്താണ്ഡം കായൽ നികത്തിയതിനു നൽകിയ സ്റ്റോപ്പ്‌ മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യം ഉറപ്പു വരുത്തണം. പത്തു ദിവസത്തിനകം സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.