ടിപി കേസ് അട്ടിമറിച്ചത് കോൺഗ്രസ് നേതാക്കളെന്ന് വി ടി ബൽറാം
Story Dated: Thursday, October 12, 2017 07:52 hrs UTC  
PrintE-mailടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആരോപണവുമായി വി ടി ബെല്‍റാം എംഎല്‍എ. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മേല്‍ നടപടിക്കൊരുങ്ങുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ബെല്‍റാമിന്‍റെ ഗുരുതര ആരോപണം. സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികളെന്നു പറയുന്ന ബെല്‍റാം റിപ്പോര്‍ട്ടിന്‍റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നു. കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതിയെന്നു പരിഹസിക്കുന്ന ബെല്‍റാം ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.