ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായി
Story Dated: Friday, October 11, 2013 07:40 hrs EDT  
PrintE-mailചെറിയാന്‍ കിടങ്ങന്നൂര്‍


ജിദ്ദ : വിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് പുര്ത്തിയായി .ഇന്ത്യയില്‍ നിന്നും ഇത്തവണ സ്വകാര്യ ഗ്രുപ്പ് ഹാജിമാര്‍ ഉള്‍പ്പെടെ 1,36,020 തീര്‍ഥാടകരാണ് പുണ്യ ഭൂമിയില്‍ എത്തിയിട്ടുള്ളത്.

ഇതില്‍ 1,21,420 പേരും ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ എത്തിയിട്ടുള്ളവരാണ് .സ്വകാര്യ ഗ്രൂപ്പില്‍ എത്തിയിട്ടുള്ള ഹജ് തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനു മക്കയിലേക്ക് തിരിച്ചു .ഇവര്‍ അസീസിയയില്‍ എത്തി അവിടെ തങ്ങിയ ശേഷമായിരിക്കും ദുല്‍ഹജ് ഏഴിന് (ശനി )രാത്രി മീനയിലേക്ക് യാത്ര തിരിക്കുക.

നാട്ടില്‍ നിന്നും എത്തിയിട്ടുള്ള ഹജ്ജിമാര്‍ക്ക് ഹജ് നിര്‍വഹിക്കപെടുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും കര്‍മ്മങ്ങളെ കുറിച്ചും ഉള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഹാജിമാരുടെ താമസ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടന്നു വരികയാണ് .
മിനയിലെ താമസത്തിനും ഭക്ഷണത്തിനും ഉള്ള പാസുകളുടെ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട് .ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിനയില്‍ നിന്നും അറഫയിലേക്ക് ബസ് ,ട്രെയിന്‍ യാത്രക്കുള്ള പാസുകളും വിതരണം ചെയ്തുവരുന്നതായി ഹജ് മിഷന്‍ അറിയിച്ചു. ഇന്ത്യന്‍ സൗഹൃദ സംഘത്തലവന്‍ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ് നാളെ രാത്രി ജിദ്ദയില്‍ എത്തും.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.